Tumgik
#മേരി ആവാസ് സുനോ
24timemedia · 8 months
Text
Tumblr media Tumblr media Tumblr media Tumblr media Tumblr media Tumblr media
പ്രജേഷ് സെന്ന���ൻ്റെ ഹൗഡിനി ആരംഭിച്ചു ..:…………………………………: മലയാളി പ്രേക്ഷകന് എന്നം നെഞ്ചോടു ചേർത്തു വയ്ക്കുവാൻ ഒരു പിടി ചിത്രങ്ങൾ സംവിധാനം ചെയ്ത ജി. പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹൗഡിനി കോഴിക്കോട്ടാരംഭിച്ചു. - ക്യാപ്റ്റൻ ,ബള്ളം, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങളാണ് പ്രജേഷ് സെന്നിൻ്റെ ചിത്രങ്ങൾ ശ്രീകൃഷ്ണ ജയന്തി ദിനമായ സെപ്റ്റംബർ ആറ് ബുധനാഴ്ച്ച ജാഫർ ഖാൻ കോളനിയിലെ ലയൺസ് ക്ലബ്ബ് ഹാളിലായിരുന്നു തുടക്കം. ഗുരുസ്മരണയിൽ തുടക്കം.
പ്രജേഷ് സെന്നിൻ്റെ ഗുരുനാഥനായ അനശ്വരനായ സംവിധായകൻ സിദ്ദിഖിൻ്റെ അനസ്മരണത്തിലാണ് ചിത്രീകരണത്തിനു തുടക്കമായത്. ഫുട് പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ,അനശ്വരനായ വി.പി.സത്യസത്യൻ്റെ ഭാര്യ ശ്രീമതി അനിതാ സത്യൻ സ്വിച്ചോണ് കർമ്മം നിർവ്വഹിച്ചുകൊണ്ടായിരുന്നു ചിത്രീകരണമാരംഭിച്ചത്. ബിജിത്ത് ബാല ഫസ്റ്റ് ക്ലാപ്പും നൽകി. ബോളിവുഡ് സംവിധായകൻ ആനന്ദ് .എൽ .റായിയുടെ നിർമ്മാണക്കമ്പനിയായ കളർ യെല്ലോ പ്രൊഡക്ഷൻസും കർമ്മ മീഡിയാ ആൻ്റ് എൻ്റർടൈൻമെൻ്റ്സിനൊപ്പം ഷൈലേഷ്.ആർ.സിങ്ങും പ്രജേഷ് സെൻ മൂവി ക്ലബ്ബും സഹകരിച്ചാണ് ഈ ചിത്രം ഒരുക്കുന്നത്.
പ്രജേഷ് സെന്നിൻ്റെ കഴിഞ്ഞ മൂന്നു ചിത്രങ്ങളിലേയും നായകൻ ജയസുര്യയായിരുന്നുവെ ങ്കിൽ ഈ ചിത്രത്തിൽ ആസിഫ് അലിയാണ് നായകനാകുന്നത്. മാജിക്കാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം. ഒരു ചെറുപ്പക്കാരൻ്റെ ജീവിതത്തിൽ മാജിക്ക് ഉണ്ടാക്കുന്ന സ്വാധീനവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും സംഘർഷങ്ങളുമാണ്‌ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മജീഷ്യൻ അനന്തൻ എന്ന കഥാപാത്രത്തെ ആസിഫ് അലി ഭദ്രമാക്കുന്നു ' തമിഴിലേയും, മലയാളത്തിലേയും പ്രമുഖ താരങ്ങൾ ഈ ചിത്രത്തിലുണ്ട്. ഗുരു സോമസുന്ദരം, ജഗദീഷ്, ശ്രീകാന്ത് മുരളി' തുടങ്ങിയവർ അക്കൂട്ടത്തിലെ പ്രധാനികളാണ്. തെരഞ്ഞെടുത്ത ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.' ബിജിപാലിന്റേതാണ് സംഗീതം നൗഷാദ് ഷെരിഫ് ഛായാഗ്ദഹണം നിർവ്വഹിക്കുന്നു ' എഡിറ്റിംഗ് - ബിജിത്ത് ബാല. കലാസംവിധാനം - ത്യാഗു തവനൂർ. മേക്കപ്പ് - അബ്ദുൾ റഷീദ് കോസ്റ്റ്യും - ഡിസൈൻ - ആഫ്രിൻ കല്ലാൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ ടൈറ്റിൽ ഡിസൈൻ - ആനന്ദ് രാജേന്ദ്രൻ. നിശ്ചല ഛായാഗ്രഹണം - ലിബിസൺ ഗോപി. ഡിസൈൻ - താ മിർ ഓക്കെ. പബ്ലിസിറ്റി ഡിസൈൻ -- ബ്രാൻ്റ് പിക്സ്. പ്രൊഡക്ഷൻ മാനേജർ - ശ്രീജേഷ് ചിറ്റാഴ . പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - മനോജ്.എൻ. പ്രൊഡക്ഷൻ കൺട്രോളർ-ജിത്ത് പിരപ്പൻകോട്. കോഴിക്കോട്, മുംബൈ, രാജസ്ഥാൻ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. വാഴൂർ ജോസ്. ഫോട്ടോ - ലിബിസൺ ഗോപി.
0 notes
boolokam-news · 1 year
Text
1949 ഏപ്രില്‍ 4 ആം തിയതി ഗുജറാത്തിലെ ജുനഗത് എന്ന സ്ഥലത്ത് വലി മുഹമ്മദ് ബാബി എന്നയാളുടെ ഏക മകളായി പര്‍വീണ്‍ ബാബി ജനിച്ചു. തന്റെ മാതാപിതാക്കളുടെ വിവാഹത്തിന്റെ പതിനാല് വര്‍ഷം കഴിഞ്ഞിട്ടാണ് പര്‍വീണ്‍ ജനിച്ചത്. സ്‌കൂള്‍ ജീവിതം കഴിഞ്ഞത് ഔറഗബാദിലാണ്. പിന്നീട് അഹമ്മദാബാദില്‍ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു. 1970 കളിലും 1980 കളുടെ തുടക്കത്തിലും തന്റെ മികച്ച ഗ്ലാമര്‍ വേഷങ്ങളിലൂടെ വളരെ പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു നടീയായിരുന്നു പര്‍വീണ്‍ ബാബി. അമിതാബ് ബച്ചന്‍, ശശി കപൂര്‍, ജിതേന്ദ്ര, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങിയ മുന്‍നിര നായകന്മാരുടെ നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ചു.ഹിന്ദി സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഗ്ലാമറസ് നടിമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന പർവീൺ ബാബി, സീനത്ത് അമൻ, രേഖ എന്നിവരോടൊപ്പം അക്കാലത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായിരുന്നു. ടൈം മാസികയുടെ പുറംചട്ടയിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരിയായിരുന്ന പർവീൺ ബാബി. അത് അക്കാലത്തെ ഒരു അപൂർവ നേട്ടമായിരുന്നു. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച പന്ത്രണ്ട് ചിത്രങ്ങളിൽ അവർ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചു. ദീവാര്‍, നമക് ഹലാല്‍, അമര്‍ അക്ബര്‍ ആന്റണി, ശാന്‍, മേരി ആവാസ് സുനോ, രംഗ് ബിരംഗി എന്നിവയാണ് പര്‍വീണിന്റെ പ്രധാനപ്പെട്ട സിനിമകള്‍. 2005 ജനുവരി 20 ആം തിയതി മരിച്ചിരിക്കാം എന്നാണ് കരുതുന്നത്. ജനുവരി 22 ആം തിയതി അവരെ വീടിനള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്ന് ദിവസങ്ങളായി വാതിൽപ്പടിയിൽ നിന്ന് പാലും വർത്തമാന പത്രങ്ങളും ശേഖരിച്ചിട്ടില്ലെന്ന് റെസിഡൻഷ്യൽ സൊസൈറ്റിയുടെ സെക്രട്ടറി പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് ഏകദേശം 72 മണിക്കൂറിനുമുമ്പ് അവർ മരിച്ചിരിക്കാമെന്ന് പോലീസ് നിഗമനം. അവരുടെ മരണ കാരണം പ്രമേഹ രോഗാവസ്ഥയുടെ സങ്കീർണതയും മൂന്ന് ദിവസത്തിൽ കൂടുതൽ ആഹാരം കഴിക്കാതിരുന്നതിന്റെ ഫലമായിട്ടാരയിരിക്കാം മരണമടഞ്ഞതെന്ന് പോലീസ് കണ്ടെത്തി. മൂന്ന് ദിവസങ്ങളായി വാതിൽപ്പടിയിൽ നിന്ന് പാലും വർത്തമാനപത്രങ്ങളും ശേഖരിച്ചിട്ടില്ലെന്ന് റെസിഡൻഷ്യൽ സൊസൈറ്റിയുടെ സെക്രട്ടറി പോലീസിനെ വിളിച്ചറിയിച്ചതിനെത്തുടർന്ന് 2005 ജനുവരി 22 ന് അവരെ വീടിനള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് ഏകദേശം 72 മണിക്കൂറിനുമുമ്പ് അവർ മരിച്ചിരിക്കാമെന്ന് പോലീസ് നിഗമനം നടത്തി. അവരുടെ മരണകാരണം ഉടനടി കണ്ടെത്താൻ സാധിച്ചില്ല. അവളുടെ പ്രമേഹ രോഗാവസ്ഥയുടെ സങ്കീർണതയായി ഇടത് കാലിൽ ഒരു വ്രണമുള്ളതായി കണ്ടെത്തി. അവളുടെ കിടക്കക്കു സമീപം ഒരു വീൽചെയറും അലങ്കോലപ്പെട്ടുകിടക്കുന്ന പെയിന്റിംഗുകളും വസ്ത്രങ്ങളും മരുന്നുകളും പഴയ പത്രങ്ങളും കണ്ടെത്തി. ��ീണ്ട കാലത്തെ പ്രമേഹ രോഗത്തിന്റെ ഫലമായുണ്ടായ വ്രണം ചികിത്സിക്കുന്നതിനായി ഇടതുകാൽ കാലിൽ ഒരു ബാൻഡേജ്‌ ഒട്ടിച്ചിരുന്നു. കാലി���െ വ്രണം കാരണം അവരുടെ അവസാന നാളുകളിൽ നടക്കാൻ കഴിയാതിരുന്നതിനാൽ വീടിനുള്ളിലൂടെ നീങ്ങാൻ വീൽചെയർ ഉപയോഗിച്ചിരുന്നതിനു സാധ്യതയുണ്ടായിരുന്നു. മൃതദേഹം കൂപ്പർ ഹോസ്പിറ്റലിൽ പോസ്റ്റ്‌മോർട്ടം നടത്തുകയും അവരുടെ വയറ്റിൽ ഭക്ഷണത്തിന്റെ യാതൊരു അടയാളവും ഇല്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു, എന്നാൽ കുറച്ച് മദ്യം (അവർ കഴിച്ച മരുന്നിൽ നിന്നുള്ളതാകാം) കണ്ടെത്തിയിരുന്നു. മൂന്ന് ദിവസത്തിൽ കൂടുതൽ ആഹാരം കഴിക്കാതിരുന്ന അവർ പട്ടിണി കിടന്നതിന്റെ ഫലമായിട്ടാരയിരിക്കാം മരണമടഞ്ഞതെന്നു നീരീക്ഷിക്കപ്പെട്ടു. കപട പ്രചരണങ്ങളെ പോലീസ് നിരസിക്കുകയും അവയവങ്ങളുടെ തകരാറും പ്രമേഹവും കാരണം അവൾ മരണമടഞ്ഞുവെന്ന് തീർപ്പുകൽപ്പിക്കുയും ചെയ്തു. പർവീൺ ബാബി തന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്നു. ഒരു അഭിമുഖത്തിൽ അവർ പറഞ്ഞതുപ്രകാരം, മലബാർ ഹില്ലിലെ ഒരു പ്രൊട്ടസ്റ്റന്റ് ആംഗ്ലിക്കൻ പള്ളിയിൽവച്ച് അവർ ക്രിസ്തുമതം സ്വീകരിച്ചു. ക്രിസ്ത്യൻ ആചാരപ്രകാരം സംസ്‌കരിക്കാനുള്ള ആഗ്രഹം അവർ പ്രകടിപ്പിച്ചിരുന്നുവെങ്കിലും മുസ്ലീങ്ങളായ അവളുടെ ബന്ധുക്കൾ മരണശേഷം അവളുടെ മൃതശരീരത്തിന് അവകാശമുന്നയിക്കുകയും ഇസ്ലാമിക ആചാരപ്രകാരം അടക്കം ചെയ്യപ്പെടുകയുമുണ്ടായി. മുംബൈയിലെ സാന്താക്രൂസിലെ ജുഹു മുസ്ലീം പള്ളി സെമിത്തേരിയിൽ പാർവീൻ ബാബിയെ സംസ്കരിച്ചു. അവരുടെ മരണശേഷം മഹാരാഷ്ട്ര സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റർ ജനറൽ അവരുടെ സ്ഥാവര ജംഗമവസ്തുക്കളുടെ ഏക രക്ഷാധികാരിയായിത്തീർന്നു. ഒരു ജുനാഗഡ് ബാങ്കിന്റെ ലോക്കറിൽ കിടന്നിരുന്ന അവരുടെ സ്വത്തിന്റെ വിൽപ്പത്രം സംബന്ധിച്ച് അവരുടെ അകന്ന ബന്ധുക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയപ്പോൾ പർവീൺ ബാബിയുടെ സ്വത്തിനെക്കുറിച്ച് തർക്കങ്ങൾ ഉടലെടുത്തു. വിൽപ്പത്രം നടത്തിപ്പിലാക്കുന്നതിനുള്ള ചുമതലയിൽ അന്തരിച്ച നടനും അവരുടെ സുഹൃത്തുമായിരുന്ന മുറാദ് ഖാനും ഭാഗഭാക്കായിരുന്നു. അവളുടെ സ്വത്തിന്റെ 70 ശതമാനവും ബാബി കുടുംബത്തിലെ പാവപ്പെട്ടവരെ സഹായിക്കാനായി അവളുടെ പേരിൽ ഒരു ട്രസ്റ്റ് സ്ഥാപിക്കണം.
മുരാദ് ഖാൻ ബാബിയ്ക്ക് "ഒരു മാർഗ്ഗനിർദ്ദേശശക്തി" എന്ന പേരിൽ ഇരുപത് ശതമാനം മാറ്റി വച്ചിരുന്നതു കൂടാതെ 10 ശതമാനം ക്രിസ്ത്യൻ മിഷനറി ഫണ്ടുകൾക്കും നൽകണമെന്നായിരുന്ന അവരുടെ വിൽപ്പത്രത്തിൽ നിഷ്കർഷിച്ചിരുന്നത്. അഞ്ചുവർഷത്തിനുശേഷം, ശവസംസ്കാരത്തിനുള്ള സ്ഥലത്തിന്റെ അഭാവം മൂലവും പുതിയ ശവസംസ്കാരങ്ങൾക്ക് ഇടം നൽകാനുമായി പർവീൺ ബാബിയുടെ ശവകുടീരം, ബോളിവുഡിലെ മറ്റ് പ്രസിദ്ധ താരങ്ങളായിരുന്ന മുഹമ്മദ് റാഫി, മധുബാല, സാഹിർ ലുധിയാൻവി, തലാത്ത് മഹമൂദ്, നൌഷാദ് അലി എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളോടൊപ്പം പുറത്തെടുക്കുകയും സാന്താക്രൂസ് മുസ്ലീം സെമിത്തേരിയിൽ നിന്നു മാറ്റിസ്ഥാപിക്കുയും ചെയ്തു.
0 notes
bignewskerala · 2 years
Link
0 notes
reportwire · 2 years
Text
MERI AWAS SUNO OFFICIAL TEASER | JAYASURYA, MANJU WARRIER, SSHIVADA | G PRAJESH SEN | B RAKESH
MERI AWAS SUNO OFFICIAL TEASER | JAYASURYA, MANJU WARRIER, SSHIVADA | G PRAJESH SEN | B RAKESH
Presenting Official Teaser of Malayalam-language musical drama film Meri Awas Suno ( മേരി ആവാസ് സുനോ ) Written & Directed by G Prajesh Sen and Produced by B Rakesh under the banner Universal Cinemas. It stars Jayasurya, Manju Warrier and Sshivada. Johny Antony and Sudheer Karamana also play major roles in the film. The music is by M Jayachandran and the lyrics are by BK Harinarayanan. This is the…
View On WordPress
0 notes