ഞാനും നീയും..
നിന്റെ മുടിയിൽ തലോടുന്ന, കുഞ്ഞു കാറ്റിന്റെ കുളിരുപോൽ..
ആ കണ്ണിൽ നിറയുന്ന, മാരിവില്ലിന്റെ നിറങ്ങളിൽ..
ഒരു സുഗന്ധമായ് മൂക്കുത്തിക്കരികിലും, പഴയ പാട്ടിന്റെ ശീലുകൾ കാതിലെ കുറുകലും
കവിളോട് കവിൾചേർക്കും പൂവുപോൽ മൃദുലമായ്..
ചുണ്ടിലലിയും നറു തേൻ കണികയായ്..
ചൂട് പകരുന്ന മുലത്തടങ്ങളിൽ ജീവൻ തിരയുന്നൊരു പൈക്കിടാവിനെ പോലെയും.. പരവശനായൊരു പൂമ്പാറ്റയെ പോലെ നിന്റെ നാഭിയിൽ വിടരുന്ന പൂമൊട്ടു തിരയുമ്പോഴും..
നിന്നിലേക്കാഴ്ന്നിറങ്ങി നിൻ നീലതടാകത്തിൽ നീന്തി തുടിക്കുന്ന.. നിൻ അരക്കെട്ടിലെൻ സ്നേഹത്തിൻ കർമങ്ങൾ, പാപങ്ങൾ, കാമനകളിറക്കുന്ന..
ഞാനും... നീയും..
എന്നിലെ നീയും..
നിന്നിലെ ഞാനും..
3 notes
·
View notes
അപൂർണം
ചുരുങ്ങി മനസ്സെവിടെയോ കുരുങ്ങീ.. ചിന്തകളെവിടെയോ നിരങ്ങീ..
1 note
·
View note
കപടൻ
അന്ന്
അരികിൽ അവളും എന്റെ കള്ളങ്ങളും അകലെ ഞാൻ മാറ്റി നിർത്തിയ പ്രണയവും
ഇന്ന്
അകലെ അവളും അരികിൽ ഓർമകളും എന്നെ മടുത്ത പ്രണയവും …
1 note
·
View note
എഴുത്ത്
എഴുതാൻ കൊതി, പറയാൻ ധൃതി,
കുഴയും മതി, പേടി അതിലേറെ മടി
ഇന്നിതുമതി.
2 notes
·
View notes